.........ചങ്ങാതി.........
പണ്ട്, കാക്കാട്ട് സ്കൂളിലെ അഞ്ച് വര്‍ഷത്തെ പ്രമറി പഠനത്തിന് ശേഷം ആറാം തരത്തില്‍ പിലാശ്ശേരി സ്കൂളില്‍ ചേര്‍ന്ന ആദ്യ ദിനം. പരിചിതരും അപരിചിതരും നിറഞ്ഞ ക്ലാസ്. അവിടെ നീണ്ടു മെലിഞ്ഞ് കവിളൊട്ടിയ എാന്നാല്‍ പ്രകാശം സ്ഫുരിക്കു ഒരു 'പുതുമുഖം' എന്റെ കണ്ണിലുടക്കി.യാഥൃശ്ചികമായി അുന്നുതന്നെ ഞങ്ങള്‍ ഒരു ബെഞ്ചില്‍ ചേര്‍ന്നിരുന്നു. ഞാനാദ്യം ചോദിച്ചത് അവന്റെ പേരായിരുന്നില്ല ആവന്റെ കൈവശമുണ്ടായിരുന്ന തിളക്കമുള്ള നെയിം സ്ലിപ്പുകളായിരുന്നു. അവനൊന്നു ചിരിക്കുക പോലും ചെയ്തില്ല. പക്ഷെ പിന്നീടവന്റെ ഒട്ടിയ കവിളുകളില്‍ മനോഹരമായ പുഞ്ചിരകള് വിടര്‍ന്നു. ചിരി മാത്രം. തമ്മില്‍ പിരിയും വരെ. ഒരിക്കലും പിണങ്ങിയില്ല കോപിച്ചില്ല.
നീണ്ട അഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഹൈസ്കുള് കാലത്ത് ഭാഷ തെരെഞ്ഞെടുപ്പ് ഞങ്ങളെ രണ്ട് ക്ലാസുകളിലാക്കി. എങ്കിലും ഇടവേളകളിലും സായാഹ്നങ്ങളിലും അവനെന്നെ തേടി വരും.അല്ലെങ്കില്‍ ഞാനവനെ തേടിപ്പോകും. നന്മ മാത്രം പറയാന്‍ അവനെനിക്കൊരു മാതൃക കാണിച്ച് തന്നു. അവനുള്ളുപ്പോള് എസ് റ്റി കൊടുക്കാന്‍ ഞാന്‍ കയ്യില്‍ കരുതുന്ന നാണയത്തുട്ടുകള്‍ എന്റെ കീശയില്‍ തന്നെ ഭദ്രമായിരുന്നു. സായാഹ്നങ്ങളില്‍ ബസില്‍ തിരക്കൊഴിയുവോളം ഞങ്ങള്‍ വായനശാലയില്‍ പോയിരിക്കും. അവിടെ ഞങ്ങളുടേതായ ഒരു ലോകം സൃഷ്ടിക്കും. ചര്‍ച്ചകളില്‍ ഞാന്‍ ക്രിക്കറ്റിനെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോഴും ഇംഗ്ലീഷ് വിവര്‍ത്തന കഥകള്‍ പറയുമ്പോഴും അവന്റെ കൂര്‍പ്പിച്ച കാതുകളും ആകാംഷ നിറയുന്ന കണ്ണുകളും എന്നെയും ആവേശഭരിതനാക്കി. എത്ര നേരവുമവന്‍ കേട്ടിരിക്കും. ഗാംഗുലിയെ മോശമായി പറയുന്നത് മാത്രമവന് ഇഷ്ടപ്പെട്ടില്ല. കളിയുള്ള ദിവസങ്ങളില്‍ കൊച്ചു റേഡിയോയില്‍ ഞങ്ങള്‍ കമാന്ററി കേള്‍ക്കും. ഹൗളക്കായുടെ പീടികയിലെ രണ്ട് രൂപയുടെ ലൈം വെള്ളം അവന്റെ കാരുണ്യത്തില്‍ അനവധി തവണ ഞാനാസ്വദിച്ചു. അവനോട് കൂട്ടു കൂടാന്‍ നോക്കി പരാജയപ്പെട്ട അവന്റെ ക്ലാസിലെ പെകുട്ടികള്‍ പലപ്പോഴും അസൂയയോടെ എന്നെ നോക്കിയിട്ടുണ്ട്. ഇരട്ടകളെന്ന് വിളിച്ച് കുശുമ്പ് പറഞ്ഞിട്ടുണ്ട്.
പത്താം തരത്തിലെ അവസാന നാളുകളില്‍ ഞങ്ങള്‍ക്കിടയില്‍ ചില മതിലുകളുയര്‍ന്നു. അവന് പഠനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്കി. ലൈബ്രറിയില്‍ വരാതേയായി. ക്ലാസ്മേറ്റുകള്‍ക്കൊപ്പം അവസാന നാളുകള്‍ അടിച്ചു പൊളുക്കാന് ഞാനും തീരുമാനിച്ചു. പരീക്ഷ വെന്നത്തി. ആ ദിവസങ്ങളില്‍ ഞാനവനോട് കാണിച്ച വിമുഖത മനപ്പൂര്‍വ്വമായിരുന്നില്ല. അവനെപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് ഞാന്‍ കരുതി. അവസാന എക്സാമും കഴിഞ്ഞ ബഹളമയത്തില്‍ ഞാന്‍ നില്ക്കുമ്പോള് ദൂരെ അവനെ കണ്ടു. വീണ്ടും ഞങ്ങള്‍ സന്ധിച്ചു. കണ്ടയുടനെ അവനെന്റെ ഇടതു തോളില്‍ കൈയ്യിട്ട് ഒരു താങ്ക്സ് പറഞ്ഞു. എനിക്ക് വല്ലതും പറയാന്‍ സാധിക്കുതിന് മുമ്പേ ഓപ്പാസ് ഓണടിച്ച് വളവു തിരിഞ്ഞെത്തി സ്റ്റോപ്പില്‍ ബ്രൈക്കിട്ടു. അവന് ഓടിക്കയറി. എന്റെ നേരേ കൈവീശി. ആ വിളറിയ മുഖത്ത് അപ്പോഴും പ്രകാശമുണ്ടായിരുന്നു. അവസാനം എനിക്ക് അവന് ദാനമായി നല്കിയ ആ താങ്ക്സിന്റെ അര്‍ത്ഥ തലങ്ങള്‍ ഇന്നുമെനിക്കന്യമാണ്.
ഇന്നും നെഞ്ചില്‍ നൊമ്പരത്തോടെയല്ലാതെ ഞനവനെ ഓര്‍ക്കാറില്ല. ഞാനവന് വെറുമൊരു ഓര്‍മ്മ മാത്രമായിട്ടുണ്ടാകും. പക്ഷെ എന്റെ മനസ്സില്‍ ചങ്ങാതിയെന്ന കോളത്തിനു നേരെ എഴുതാന്‍ ഇന്നും മറ്റൊരു പേരില്ല.